Connect with us

National

പെണ്‍കുട്ടികള്‍ അപമാനിക്കപ്പെട്ട സംഭവം: നീറ്റ് പരീക്ഷ സെപ്തംബര്‍ നാലിന് വീണ്ടും നടത്തും

രാജ്യത്ത് ആറിടങ്ങളിലാണ് പരീക്ഷ നടത്തുക. നീറ്റ് പരീക്ഷക്കിടെ പെണ്‍കുട്ടികളുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ച നടപടി വിവാദമായിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | നീറ്റ് പരീക്ഷാ നടത്തിപ്പിനിടെ അപമാനിക്കപ്പെട്ട കുട്ടികള്‍ക്കായി വീണ്ടും പരീക്ഷ നടത്തും. സെപ്തംബര്‍ നാലിന് കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാമെന്ന് ദേശീയ പരീക്ഷാ ഏജന്‍സി അറിയിച്ചു. രാജ്യത്ത് ആറിടങ്ങളിലാണ് പരീക്ഷ നടത്തുക. അപമാനത്തിന് ഇരയായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ സംബന്ധിച്ച അറിയിപ്പ് ലഭിച്ചു. കൊല്ലത്ത് നടന്ന നീറ്റ് പരീക്ഷക്കിടെ പെണ്‍കുട്ടികളുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ച നടപടി വിവാദമായിരുന്നു.

കൊല്ലം ആയൂരിലെ കോളജിലാണ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം ഉദ്യോഗസ്ഥര്‍ അഴിപ്പിച്ച് പരിശോധിച്ചതായി പരാതി ഉയര്‍ന്നത്. സംഭവത്തില്‍ അപമാനിതയായ ഒരു പെണ്‍കുട്ടി കൊട്ടാരക്കര ഡി വൈ എസ് പിക്ക് പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് വിവരം പുറത്തറിയുകയും മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

 

Latest