Connect with us

National

കാമുകിയെ ഹോട്ടല്‍ മുറിയില്‍ കൊലപ്പെടുത്തിയ സംഭവം; കുറ്റപത്രം നല്‍കി പോലീസ്

കാട്ടാക്കട സ്വദേശി ഗായത്രിയെ തമ്പാനൂരിലെ ഹോട്ടലില്‍ വെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രവീണിനെതിരെയാണ് കുറ്റപത്രം.

Published

|

Last Updated

തിരുവനന്തപുരം | പെണ്‍കുട്ടിയെ ഹോട്ടല്‍ മുറിയില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം നല്‍കി. കാട്ടാക്കട സ്വദേശി ഗായത്രിയെ തമ്പാനൂരിലെ ഹോട്ടലില്‍ വെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രവീണിനെതിരെയാണ് കുറ്റപത്രം. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഷാജിയാണ് കുറ്റപത്രം നല്‍കിയത്. ജോലിയില്‍ സ്ഥലം മാറ്റം കിട്ടി തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്ന കാമുകന്‍ പ്രവീണിനൊപ്പം പോകണമെന്ന് ഗായത്രി ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഷാള്‍ കൊണ്ട് കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം. ഗായത്രി മരിച്ചെന്ന് ഉറപ്പായതോടെ പ്രവീണ്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഗായത്രിയുടെ ഫോണുമായി കടന്ന പ്രതി ഈ ഫോണില്‍ നിന്ന് തന്നെ ഹോട്ടല്‍ റിസപ്ഷനിലേക്ക് വിളിച്ച് കൊലപാതക വിവരം അറിയിക്കുകയായിരുന്നുവെന്ന് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരായിരുന്ന ഗായത്രിയും പ്രവീണും പ്രണയത്തിലാവുകയായിരുന്നു. വിവാഹിതനായ പ്രവീണിന് രണ്ട് കുട്ടികളുണ്ട്.

 

---- facebook comment plugin here -----

Latest