From the print
ഗസ്സ: വീടുകളും പള്ളികളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍
നാല് മാസമായി തുടരുന്ന ആക്രമണത്തില്‍ 27,365 ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്.
		
      																					
              
              
            ഗസ്സ | മധ്യ ഗസ്സയില്‍ വീടുകളും പള്ളികളും ലക്ഷ്യമിട്ട് ഇസ്റാഈല്‍ ആക്രമണം. ദെയ്‌റുല്‍ബലാഹില്‍ വീടുകള്‍ക്കും പള്ളികള്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. നാല് മാസമായി തുടരുന്ന ആക്രമണത്തില്‍ 27,365 ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്.
കിഴക്കന്‍ ജെറൂസലമിലെ അല്‍ ഇസരിയയില്‍ ചെക്ക്പോസ്റ്റിന് സമീപം ഇസ്റാഈല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഫലസ്തീന്‍ ബാലന്‍ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഫലസ്തീനികള്‍ക്ക് നേരെ ക്രൂരമായ ആക്രമണമാണ് ഇസ്റാഈല്‍ നടത്തുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ പറഞ്ഞു.
സഊദി അറേബ്യ, ഈജിപ്ത്, ഖത്വര്‍, ഇസ്റാഈല്‍ എന്നീ രാജ്യങ്ങളുമായി യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ നടത്തുന്ന നയതന്ത്ര ചര്‍ച്ചകളോടെ പ്രശ്നത്തിന് താത്കാലിക പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
