Connect with us

gandhian p gopinathan nair

ഗാന്ധിയന്‍ പി ഗോപിനാഥന്‍ നായര്‍ അന്തരിച്ചു

നൂറ് വയസ്സായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായ പി ഗോപിനാഥന്‍ നായര്‍ അന്തരിച്ചു. നൂറ് വയസ്സായിരുന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു.

എം പത്മനാഭ പിള്ളയുടെയും കെ പി ജാനകി അമ്മയുടെയും മകനായി 1922 ജൂലൈ ഏഴിന് ജനിച്ച ഗോപിനാഥന്‍ നായര്‍ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും ഗാന്ധി സ്മാരക നിധിയെന്ന് പരക്കെ അറിയപ്പെട്ട മഹാത്മ ഗാന്ധി നാഷനല്‍ മെമോറിയല്‍ ട്രസ്റ്റിന്റെ ചെയര്‍മാനുമായിരുന്നു.

എല്‍ സരസ്വതി അമ്മയാണ് പത്‌നി. 2016ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. ജംനാലാല്‍ ബജാജ് അവാര്‍ഡ്, സ്റ്റല്യന്‍ സോഷ്യല്‍ സര്‍വീസ് അവാര്‍ഡ് അടക്കമുള്ളവ ലഭിച്ചിട്ടുണ്ട്. മാറാട് കലാപ കാലത്ത് ശാന്തിദൂതുമായി അദ്ദേഹം മാസങ്ങളോളം കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. വിദ്യാഭ്യാസകാലത്ത് തന്നെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ഭാഗമായി. ഭൂദാന്‍, ഗ്രാംദാന്‍ പ്രസ്ഥാനങ്ങളില്‍ വിനോബാ ഭാവെയുടെ കൂടെ പ്രവര്‍ത്തിച്ചു.

---- facebook comment plugin here -----

Latest