Kerala
ജി സുധാകരന്‍ പാര്‍ട്ടിക്കുള്ളില്‍നിന്നുംതന്നെ ആക്രമണത്തിനിരയായിട്ടുണ്ട്; പിന്തുണയുമായി വെള്ളാപ്പള്ളി
സുധാകരന്‍ നല്ല സംഘാടകനും നല്ല മന്ത്രിയുമായിരുന്നുവെന്നും വെള്ളാപ്പള്ളി
ആലപ്പുഴ | പാര്‍ട്ടി നടപടി നേരിടുന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ ജി സുധാകരന് പിന്തുണയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സുധാകരനെ പോലെ അംഗീകാരമുള്ളവര്‍ ആലപ്പുഴയിലില്ലെന്നും സുധാകരന്‍ നല്ല സംഘാടകനും നല്ല മന്ത്രിയുമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സുധാകരനെ ആക്രമിച്ചത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മുഖം നോക്കാതെ നടപടിയെടുക്കുന്നതാണ് രീതി. അതാണ് സുധാകരനെതിരെ നടന്നത്. തെറ്റു കണ്ടെത്തിയതിന് ശിക്ഷ കൊടുക്കുന്നത് മര്യാദയാണ്. വി എസ് അച്യുതാനന്ദന്‍ വരെ നടപടിക്ക് വിധേയനായിട്ടുണ്ട്. ശിക്ഷ സുധാകരന്‍ ഉള്‍ക്കൊണ്ടു. പലപ്പോഴു പാര്‍ട്ടിക്കകത്ത് നിന്നും ആക്രമണത്തിനിരയായിട്ടുണ്ട് സുധാകരനെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അമ്പലപ്പുഴ മണ്ഡലത്തിലെ തിരഞ്ഞെടുപ്പു പ്രചാരണ വീഴ്ചയെ തുടര്‍ന്നാണ് പാര്‍ട്ടി ജി സുധാകരനെ പരസ്യമായി ശാസിച്ചത്. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയാണു സുധാകരനെതിരേ നടപടിയെടുത്തത്.