Connect with us

National

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യയിലെത്തി; റിപ്പബ്ലിക്ക് പരേഡിൽ മുഖ്യാതിഥിയായി പങ്കെടുക്കും

പ്രധാന മന്ത്രിയോടൊപ്പം ഇമ്മാനുവല്‍ മാക്രോണ്‍ റോഡ് ഷോയില്‍ പങ്കെടുക്കും.

Published

|

Last Updated

ന്യൂഡല്‍ഹി |  രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യയിലെത്തി. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ അതിഥിയായി പങ്കെടുക്കാനാണ് സന്ദർശനം. ജെയ്പൂര്‍ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രി ബജന്‍ ലാല്‍ ശര്‍മ, ഗവര്‍ണര്‍ കല്‍രാജ് മിശ്ര എന്നിവര്‍ ചേർന്ന് സ്വീകരിച്ചു.

പ്രധാന മന്ത്രിയോടൊപ്പം ഇമ്മാനുവല്‍ മാക്രോണ്‍ റോഡ് ഷോയില്‍ പങ്കെടുക്കും. ജന്ദര്‍ മന്ദിര്‍ മുതല്‍ സങ്കനേരി ഗേറ്റ് വരെയാണ് റോഡ് ഷോ നടക്കുക. തുടര്‍ന്ന് നരേന്ദ്ര മോദിക്കൊപ്പം ജെയ്പൂരിലെ ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് റംബാഗ് ഹോട്ടലില്‍ നരേന്ദ്ര മോദി ഇമ്മാനുവല്‍ മാക്രോണിനായി പ്രത്യേക വിരുന്നുമൊരുക്കും. ഇരു നേതാക്കളും ഹോട്ടലില്‍ വെച്ച് ചര്‍ച്ചകള്‍ നടത്തും. ഇന്ത്യ –  ഫ്രാന്‍സ് നിരവധി കരാറുകളിലും ഇരുവരും ഒപ്പ് വെക്കും.

പിന്നീട് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയിലേക്ക് തിരിക്കും. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് നാഷണല്‍ ദിനത്തിലെ അതിഥിയായി പങ്കെടുത്തിരുന്നു.