Connect with us

Kozhikode

സൗജന്യ സ്ത്രീ രോഗ നിര്‍ണയ ക്യാമ്പ് നാളെ

നാളെ (ബുധന്‍) രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയാണ് ക്യാമ്പ്.

Published

|

Last Updated

നോളജ് സിറ്റി | സൗജന്യ സ്ത്രീ രോഗ നിര്‍ണയ ക്യാമ്പ് നാളെ (ബുധന്‍) മര്‍കസ് നോളജ് സിറ്റിയിലെ മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടക്കും. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയാണ് ക്യാമ്പ്.

ഹോര്‍മോണ്‍ വ്യതിയാനം, പി സി ഒ ഡി, അസ്ഥിയുരുക്കം (white Discharge), ആര്‍ത്തവ പ്രശ്നങ്ങള്‍, ഗര്‍ഭാശയ മുഴ, രക്തക്കുറവ്, ശരീരം മെലിച്ചില്‍, വിശപ്പില്ലായ്മ, ക്ഷീണം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പരിശോധനയും ചികിത്സയുമാണ് ക്യാമ്പില്‍ നല്‍കുന്നത്.

മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് സ്റ്റുഡന്‍സ് യൂണിയന്‍ നെക്സസും മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗവും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ബുക്കിംഗിനും വിശദ വിവരങ്ങള്‍ക്കുമായി +91 62359 98811 എന്ന നമ്പറില്‍ ബന്ധപ്പെടാം.