Keam 2021
എൻജിനീയറിംഗിൽ നാലാം റാങ്ക്; ഐ ഐ ടി സ്വപ്നവുമായി സഹൽ
എൻജിനീയറിംഗ് പ്രവേശന പരീക്ഷയിൽ നാലാം റാങ്ക് നേടിയ സഹലിന് മെക്കാനിക്കൽ വിഭാഗമെടുത്ത് ഐ ഐ ടിയിൽ പഠനം നടത്താനാണ് താത്പര്യം.

മങ്കട | എൻജിനീയറിംഗ് പ്രവേശന പരീക്ഷയിൽ നാലാം റാങ്ക് നേടിയ സഹലിന് മെക്കാനിക്കൽ വിഭാഗമെടുത്ത് ഐ ഐ ടിയിൽ പഠനം നടത്താനാണ് താത്പര്യം.
2019-20ൽ മങ്കട ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു എസ് എസ് എൽ സി, പ്ലസ്ടു പഠനം.
എസ് എസ്എൽ സിക്ക് എല്ലാ വിഷയങ്ങൾക്കും പ്ലസ് ടുവിന് ഒരു വിഷയത്തിനൊഴികെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിരുന്നു.
മങ്കട കടന്നമണ്ണ സ്വദേശിയായ സഹൽ രണ്ടാം ശ്രമത്തിലാണ് റാങ്ക് നേട്ടം സ്വന്തമാക്കിയത്. ജില്ലയിലെ ഉയർന്ന റാങ്കായ സഹലിന്റെ സ്കോർ 571.14 ആണ്. പാലയിലെ സ്വകാര്യ പരിശീലന ക്ലാസിൽ പഠിച്ചാണ് നേട്ടം കൈവരിച്ചത്. യു പി സ്കൂൾ അധ്യാപകരായ കരിമൂക്കിൽ അനീസുദ്ദീൻ-സജ്ന ദമ്പതികളുടെ മകനാണ്.
അധ്യാപകരായ മാതാപിതാക്കളുടെ പിന്തുണയാണ് ഉന്നത വിജയം സാധ്യമാക്കിയത്. ആദ്യതവണ പ്രവേശന പരീക്ഷയിൽ 1070 ആയിരുന്നു റാങ്ക്. രണ്ടാം തവണ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ മുന്നേറ്റമുണ്ടായി. മങ്കട ഗവ. ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി സൻഹ, കടന്നമണ്ണ എ എം എൽ പിസ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനി മിൻഹ എന്നിവർ സഹോദരിമാരാണ്. മങ്കട ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഹസൻ, മറ്റ് അധ്യാപകർ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ വീട്ടിലെത്തി ഉപഹാരം നൽകി അനുമോദിച്ചു.