Connect with us

Kerala

തൃശൂര്‍ പീച്ചിയില്‍ നാലുപേര്‍ക്ക് തേനീച്ചകളുടെ കുത്തേറ്റു

പീച്ചി കണ്ണാറയില്‍ തങ്കച്ചനും (67) രക്ഷിക്കാനെത്തിയ ജോമോന്‍ ഐസക്, ബെന്നി വര്‍ഗീസ്, റെനീഷ് രാജന്‍ എന്നിവര്‍ക്കുമാണ് കുത്തേറ്റത്. 

Published

|

Last Updated

തൃശൂര്‍ | തേനീച്ചകളുടെ കുത്തേറ്റ് നാലുപേര്‍ക്ക് പരുക്ക്. തൃശൂരിലെ പീച്ചി കണ്ണാറയിലാണ് സംഭവം. പ്രദേശത്തുകാരനായ തങ്കച്ചനും (67) രക്ഷിക്കാനെത്തിയ ജോമോന്‍ ഐസക്, ബെന്നി വര്‍ഗീസ്, റെനീഷ് രാജന്‍ എന്നിവര്‍ക്കുമാണ് കുത്തേറ്റത്.

കൃഷിയിടത്തില്‍ വച്ചുണ്ടായ തേനീച്ച ആക്രമണത്തില്‍ അനങ്ങാന്‍ പോലുമാകാതെ നിലത്തിരുന്നുപോയ തങ്കച്ചനെ സമീപത്തെ വീട്ടുകാര്‍ ചേര്‍ന്ന് തീയിട്ട് തേനീച്ചകളെ തുരത്തിയ ശേഷമാണ് രക്ഷപ്പെടുത്തിയത്.

ഗുരുതരമായി പരുക്കേറ്റ തങ്കച്ചനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ലാത്തതിനാല്‍ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം വിട്ടയച്ചു.

Latest