Connect with us

National

ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാല് മരണം; 44 പേർക്ക് പരുക്ക്

ഘാനി ഗ്രാമത്തിൽ നിന്ന് മെൻധറിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്

Published

|

Last Updated

പൂഞ്ച് | ജമ്മു കശ്മീരിലെ പൂഞ്ച് അതിർത്തി ജില്ലയിൽ സ്വകാര്യ യാത്രാ ബസ് റോഡിൽ നിന്ന് തെന്നിമാറി കൊക്കയിലേക്ക് മറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാല് പേർ മരിക്കുകയും 44 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇന്ന് രാവിലെ ഘാനി ഗ്രാമത്തിൽ നിന്ന് മെൻധറിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.

പരുക്കേറ്റവരിൽ ഏഴ് പേരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരുക്കേറ്റ അഞ്ച് പേരെ ജമ്മുവിലെ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയും മുഖ്യമന്ത്രി ഉമർ അബ്ദുള്ളയും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി.

Latest