Kerala
എറണാകുളം പറവൂര്‍ പ്രിന്‍സിപ്പല്‍ സബ്‌കോടതിയില്‍ ബോംബ് ഭീഷണി
രണ്ട് കോടതികളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചു.

എറണാകുളം|എറണാകുളം പറവൂര്‍ പ്രിന്‍സിപ്പല്‍ സബ്‌കോടതിയില്‍ ബോംബ് ഭീഷണി. സ്ഥലത്ത് ബോംബ് സ്‌ക്വാഡും പോലീസും പരിശോധന നടത്തുകയാണ്. ബോംബ് ഭീഷണിയെതുടര്‍ന്ന് രണ്ട് കോടതികളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചു.
രാവിലെ 11 മണിക്ക് കോടതിയുടെ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. തുടര്‍ന്ന് അധികൃതര്‍ പറവൂര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
---- facebook comment plugin here -----