Kerala
നെയ്യാറ്റിന്‍കരയില്‍ ചെമ്പല്ലി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; 35 പേര്‍ ചികിത്സയില്‍
പ്രദേശത്തെ വിവിധ മാര്‍ക്കറ്റുകളില്‍ നിന്നും മീന്‍ വാങ്ങിയവര്‍ക്കാണ് വിഷബാധയേറ്റത്.
തിരുവനന്തപുരം| നെയ്യാറ്റിന്‍കരയില്‍ ചെമ്പല്ലി കഴിച്ചവര്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍. കുട്ടികള്‍ അടക്കം 35 പേര്‍ക്കാണ് വിഷബാധയേറ്റത്. പ്രദേശത്തെ വിവിധ മാര്‍ക്കറ്റുകളില്‍ നിന്നും മീന്‍ വാങ്ങിയവര്‍ക്കാണ് വിഷബാധയേറ്റത്. ദേഹാസ്വാസ്ഥ്യം ഉണ്ടായവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കാരക്കോണം മെഡിക്കല്‍ കോളജിലും നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുന്നത്. ആരുടെയും നില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
ഇന്നലെ രാത്രിയോടുകൂടിയാണ് കുട്ടികളുള്‍പ്പടെയുള്ളവര്‍ക്ക് ദേഹാസ്വാസ്ഥ്യം
അനുഭവപ്പെട്ടത്. മീന്‍ പഴകിയതാണോ രാസവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന തുടങ്ങി.
---- facebook comment plugin here -----

