Kerala
പതാക ഉയര്‍ന്നു; എസ് എഫ് ഐ അഖിലേന്ത്യാ സമ്മേളനത്തിന് തുടക്കം
തിങ്കളാഴ്ച കോഴിക്കോട് കടപ്പുറത്ത് കെ വി സുധീഷ് നഗറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

കോഴിക്കോട് | എസ് എഫ് ഐ പതിനെട്ടാം അഖിലേന്ത്യാ സമ്മേളനത്തിന് കോഴിക്കോട്ട് തുടക്കം. കൊടിമര, പതാക, ദീപശിഖാ ജാഥകള്‍ വൈകിട്ട് ആറോടെ കടപ്പുറത്ത് സംഗമിച്ചു. കൂത്തുപറമ്പിലെ കെ വി സുധീഷ് സ്മാരകത്തില്‍ നിന്നെത്തിയ കൊടിമരം സ്വാഗതസംഘം ട്രഷറര്‍ എം മെഹബൂബും പൈനാവിലെ ധീരജ് രാജേന്ദ്രന്റെ സ്മൃതികുടീരത്തില്‍ നിന്നെത്തിയ പതാക അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനുവും മധുരയിലെ സോമു-സെമ്പു മെമ്മോറിയിലില്‍ നിന്ന് തെളിച്ച ദീപശിഖ സെക്രട്ടറി മയൂഖ് ബിശ്വാസും ഏറ്റുവാങ്ങി.
സ്വാഗതസംഘം ചെയര്‍മാന്‍ കൂടിയായ മന്ത്രി പി എ മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തി. നാളെ പ്രതിനിധി സമ്മേളനം നടക്കും. ശനിയാഴ്ച വൈകിട്ട് നാലിന് പൂര്‍വകാല നേതൃസംഗമത്തില്‍ മുന്‍ അഖിലേന്ത്യാ ഭാരവാഹികളായ എം എ ബേബി, പ്രകാശ് കാരാട്ട്, ബിമന്‍ ബസു, എ വിജയരാഘവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
29ന് വൈകിട്ട് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. തിങ്കളാഴ്ച രാവിലെ 10ന് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് പരിസരത്തു നിന്ന് വിദ്യാര്‍ഥി റാലി ആരംഭിക്കും. 11ന് കോഴിക്കോട് കടപ്പുറത്ത് കെ വി സുധീഷ് നഗറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.