Connect with us

National

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

ക്രൂയിസര്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്

Published

|

Last Updated

കല്‍ബുര്‍ഗി | കര്‍ണാടകത്തിലെ കല്‍ബുര്‍ഗിയില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. ക്രൂയിസര്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇന്‍ഗലഗി സ്വദേശികളായ ഒരു കുടുംബത്തിലെ അംഗങ്ങളായ പാഷ (27), മെഹബൂബ് (45), ഹുസൈനി ബുധന്‍ സാഹ (48), റസൂല്‍ (45), ഫാത്തിമ (38) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെ 12.30ന് ദേശീയപാതയില്‍ ചീത്താപൂരിന് സമീപമാണ് അപകടമുണ്ടായത്. യാദ്ഗിരിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കണ്ട് മടങ്ങുകയായിരുന്നു അഞ്ചംഗ സംഘം. ഇവര്‍ സഞ്ചരിച്ച ക്രൂയിസര്‍ ജീപ്പും ഗുജറാത്തില്‍നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ചരക്കുലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ജീപ്പ് പൂര്‍ണമായി തകരുകയും ജീപ്പില്‍ ഉണ്ടായിരുന്ന അഞ്ചുപേരും തല്‍ക്ഷണം മരിക്കുകയും ചെയ്തു.

Latest