Connect with us

Kerala

തൃശ്ശൂരില്‍ ഇടഞ്ഞ ആനയെ തളച്ചു

പാറമേക്കാവില്‍ തൊഴീക്കാന്‍ എത്തിച്ച സമയത്താണ് ശിവം ലക്ഷ്മി അയ്യപ്പന്‍ എന്ന ആന വിരണ്ടോടിയത്.

Published

|

Last Updated

തൃശ്ശൂര്‍| തൃശ്ശൂരിലെ വിയ്യൂരില്‍ രണ്ട് മണിക്കൂര്‍ നേരം പരിഭ്രാന്തിയാലാഴ്ത്തിയ ആനയെ ഒടുവില്‍ തളച്ചു. കൊല്ലത്ത് നിന്നെത്തിച്ച ശിവം ലക്ഷ്മി അയ്യപ്പന്‍ എന്ന ആനയാണ് വിരണ്ടോടി ജനവാസ മേഖലയില്‍ അക്രമാസക്തനായത്. സംഗീത എന്ന സ്ത്രീ സഞ്ചരിച്ചിരുന്ന കാര്‍ ആന കുത്തിമറിച്ച് നശിപ്പിച്ചു.

ആന പല വീടുകളുടെയും മതിലുകളും തകര്‍ത്തു. ഒരു വീടിന്റെ സമീപത്താണ് ആനയിപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത്. എലിഫന്റ് സ്‌ക്വാഡും പോലീസും സംഭവ സ്ഥലത്തുണ്ട്. സ്ഥിതിഗതികള്‍ ഏറെക്കുറെ നിയന്ത്രണവിധേയമാണെന്ന് തൃശ്ശൂര്‍ മേയര്‍ നിജി പറഞ്ഞു.

ആനയെ ഇപ്പോള്‍ നനച്ചു കൊടുക്കുന്നുണ്ട്. ആന ഇപ്പോള്‍ ശാന്തനാണ്. പാറമേക്കാവില്‍ തൊഴീക്കാന്‍ എത്തിച്ച സമയത്താണ് ആന വിരണ്ടോടിയത്.

Content Highlights:
The captive elephant named Shivan Lakshmi Ayyappan that created panic for two hours in Viyyur, Thrissur, has been safely contained. The tusker, which ran amok while being brought for a ritual at Paramekkavu temple, flipped over a car and destroyed several house walls. Thrissur Mayor confirmed that the situation is currently under control as the elephant squad and police successfully calmed the animal down. The elephant is now stable and being sprayed with water to keep it cool.

 

Latest