Alappuzha
ആലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരുക്ക്; കാർ ഡ്രൈവറുടെ നില ഗുരുതരം
വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെയാണ് അപകടമുണ്ടായത്.

കലവൂർ | ആലപ്പുഴ കലവൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽ കാർ ഡ്രൈവറുടെ നില ഗുരുതരമാണ്. കണ്ണൂർ സ്വദേശികളായ മെജോ, ജിബിൻ, വർക്കല സ്വദേശികളായ സന്തോഷ്, ഭാര്യ പ്രിയ, മകൾ അന്ന എന്നിവർക്കാണ് പരിക്ക്. ജെമോയാണ് കാർ ഓടിച്ചിരുന്നത്.
വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----