Connect with us

Farmers Protest

വിഴിഞ്ഞം തുറമുഖ കവാടത്തില്‍ മത്സ്യ തൊഴിലാളികളുടെ സമരം തുടരുന്നു

സമരക്കാര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നേരിയ സംഘര്‍ഷം

Published

|

Last Updated

തിരുവനന്തപുരം | തീരശോഷണത്തിന് ഇടയാകുന്ന തരത്തിലുള്ള വിഴിഞ്ഞം തുറമുഖ നിര്‍മാണം തടയുക, വീടും മറ്റും നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസം നല്‍കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള മത്സ്യതൊഴിലാളികളുടെ സമരം തുടരുന്നു. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചാണ് സമരം നടക്കുന്നത്. ഇന്നത്തെ സമരത്തിനിടെ പോലീസും പ്രതിഷേധക്കാരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറികടക്കാനുള്ള ശ്രമം നടത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

ഈ മാസം 31വരെ തുറമുഖത്തിന്റെ പ്രധാന കവാടം ഉപരോധിച്ച് സമരം നടത്താനാണ് ലത്തീന്‍ അതിരൂപതയുടെ തീരുമാനം. സര്‍ക്കാര്‍ ചര്‍ച്ചക്ക് ക്ഷണിച്ചെന്ന് പറയുമ്പോഴും സഭ പ്രതിനിധികളെയോ മത്സ്യത്തൊഴിലാളികളെയോ ഇക്കാര്യം അറിയിച്ചിട്ടില്ലെന്ന് സമരക്കാര്‍ പറയുന്നു.

ഇന്നലെ യുവജനങ്ങളെ അണിനിരത്തിയായിരുന്നു സമരം നടത്തിയത്. പുനരധിവാസവും മറ്റ് ആവശ്യങ്ങളും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമ്പോഴും വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ കാര്യത്തില്‍ കൃത്യമായ ഉത്തരമില്ല. തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കാതെ സമരം നിര്‍ത്തില്ലെന്ന നിലപാടിലാണ് സഭയും മത്സ്യത്തൊഴിലാളികളും. ഇക്കാര്യത്തില്‍ ഉറപ്പ് ലഭിക്കുന്നതുവരെ സമരം ശക്തമാക്കാനാണ് തീരുമാനം.

അതേസമയം തീരദേശ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി നാളെ കേന്ദ്രത്തിലെയും സംസ്ഥാനത്തേയും ഉദ്യോഗസ്ഥര്‍ യോഗം ചേരുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാലയുമായി നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം. എന്നാല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇടതു സര്‍ക്കാറിനെ പോലെ മത്സ്യതൊഴിലാളികളെ സഹായിച്ച മറ്റൊരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. പ്രതിഷേധം നടത്തുന്നവരുമായി ചര്‍ച്ച ചെയ്്ത പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

Latest