National
സാകേത് കോടതി വളപ്പിലെ വെടിവെപ്പ്; പ്രതി പിടിയില്‍
അഭിഭാഷകനായ കാമേശ്വര്‍ പ്രസാദ് സിങിനെയാണ് ഡല്‍ഹി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്
ന്യൂഡല്‍ഹി | ഡല്‍ഹി സാകേത് കോടതി വളപ്പിലെ വെടിവെപ്പ് സംഭവത്തില്‍ പ്രതി പിടിയില്‍. അഭിഭാഷകനായ കാമേശ്വര്‍ പ്രസാദ് സിങിനെയാണ് ഡല്‍ഹി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബാര്‍ കൗണ്‍സില്‍ ഡീബാര്‍ ചെയ്ത അഭിഭാഷകനാണ് കാമേശ്വര്‍ പ്രസാദ് സിങ്. കോടതി വളപ്പിലെ ഒരു സ്ത്രീയ്‌ക്കെതിരെ അഭിഭാഷകന്‍ മൂന്നു തവണ വെടിയുതിര്‍ത്തത്.
രണ്ടു തവണ വെടിയുതിര്‍ത്തതിനു പിന്നാലെ സ്ത്രീ പടികള്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും, അക്രമി പിന്നാലെയെത്തി മൂന്നാം തവണയും വെടിയുതിര്‍ത്തു. തുടര്‍ന്ന് നിലവിളിച്ചുകൊണ്ട് സ്ത്രീ കോടതി വളപ്പില്‍നിന്ന് ഓടുകയായിരുന്നു. നിരവധി ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം. .സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ വിചാരണയ്ക്കായി കോടതിയിലെത്തിയ സ്ത്രീക്കാണ് വെടിയേറ്റത്.