Connect with us

Kerala

സ്വരാജ് റൗണ്ടില്‍നിന്നും വെടിക്കെട്ട് കാണാന്‍ അനുമതിയില്ല

സുപ്രീംകോടതി വിധി അനുസരിച്ചാണ് അനുമതി നിഷേധിച്ചിരിക്കുന്നത്

Published

|

Last Updated

തൃശ്ശൂര്‍ | തൃശൂര്‍ പൂരത്തിന് സ്വരാജ് റൗണ്ടില്‍ നിന്ന് വെടിക്കെട്ട് കാണാന്‍ അനുമതിയില്ലെന്ന് എക്‌സ്‌പ്ലോസീവ് കേരള മേധാവി ഡോ.പി കെ റാണ. സുപ്രീംകോടതി വിധി അനുസരിച്ചാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. തൃശ്ശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിന് രാത്രി 7മണിക്ക് പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവമ്പാടി ദേവസ്വവും വെടിക്കെട്ടിന് തിരി കൊളുത്തും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.

വൈകുന്നേരം നാലോടെ നഗരത്തില്‍ ഗതാഗത നിയന്ത്രമുണ്ടാകും.പൂരം പ്രമാണിച്ച് മിക്ക ട്രെയിനുകള്‍ക്കും പൂങ്കുന്നം സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തിരുവമ്പാടിയുടെ ചമയ പ്രദര്‍ശനം റവന്യൂ മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. പാറമേക്കാവിന്റെ ചമയപ്രദര്‍ശനം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. നാളെയും പ്രദര്‍ശനമുണ്ടാവും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ നാളെ പ്രദര്‍ശനം കാണാന്‍ എത്തും

 

Latest