Kerala
റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിംഗ് ഏരിയായിലുണ്ടായ തീപിടുത്തം; സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് നോട്ടീസ് നല്‍കി
തീപിടുത്തത്തില്‍ 500ലേറെ ഇരുചക്ര വാഹനങ്ങളാണ് കത്തിയമര്‍ന്നത്
തൃശൂര്‍| റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിംഗ് ഏരിയായിലുണ്ടായ തീപിടുത്തത്തില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് നോട്ടീസ് അയച്ച് തൃശൂര്‍ കോര്‍പറേഷന്‍. പാര്‍ക്കിംഗ് ഏരിയായില്‍ മുന്‍സിപ്പാലിറ്റി ബില്‍ഡിംഗ് നിയമങ്ങളുടെ ലംഘനമുണ്ടായെന്നാണ് കണ്ടെത്തല്‍. ഏഴു ദിവസത്തിനകം പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു.
തീപിടുത്തത്തില്‍ 500ലേറെ ഇരുചക്ര വാഹനങ്ങളാണ് കത്തിയമര്‍ന്നത്. ഇന്ന് രാവിലെ ആറരയോടെയാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോമിനോട് ചേര്‍ന്നുള്ള പാര്‍ക്കിങ്ങില്‍ തീപിടിച്ചത്.
---- facebook comment plugin here -----



