Connect with us

National

ഡല്‍ഹിയിലെ മെട്രോ സ്റ്റാഫ് ക്വാട്ടേഴ്സില്‍ തീപിടിത്തം; മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയിലെ മെട്രോ സ്റ്റാഫ് ക്വാട്ടേഴ്സില്‍ തീപിടിത്തം. അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. അജയ് കുമാര്‍(42), ഭാര്യ നീലം (38) മകള്‍ ജാന്‍വി (10) എന്നിവരാണ് മരിച്ചത്. ആദര്‍ശ് നഗറിലെ ഡല്‍ഹി മെട്രോ സ്റ്റാഫ് ക്വാട്ടേഴ്സിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

ഉടന്‍ തന്നെ അഗ്‌നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest