Connect with us

National

ഡൽഹി എയിംസിൽ തീപിടിത്തം; ആളപായമില്ല

ഡൽഹി ഫയർ സർവീസസിൽ (ഡിഎഫ്എസ്) നിന്ന് പത്ത് ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

Published

|

Last Updated

ന്യൂഡൽഹി | ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) മദർ ആൻഡ് ചൈൽഡ് ബ്ലോക്കിൽ വ്യാഴാഴ്ച തീപിടിത്തമുണ്ടായി. ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു. വൈകുന്നേരം 5:15-ന് തീപിടിത്തമുണ്ടായതായി വിവരം ലഭിച്ചതിനെത്തുടർന്ന് ഡൽഹി ഫയർ സർവീസസിൽ (ഡിഎഫ്എസ്) നിന്ന് പത്ത് ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

തീപിടിത്തമുണ്ടായ ഉടൻതന്നെ രോഗികളെയും ജീവനക്കാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെട്ടില്ലെന്നും അധികൃതർ അറിയിച്ചു. തീപിടിത്തത്തിൽ കെട്ടിടത്തിൻ്റെ ചില ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നാശനഷ്ടങ്ങൾ വിലയിരുത്താനുള്ള ശ്രമങ്ങൾ നടക്കുന്നു.

ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് എയിംസിൽ തീപിടിത്തമുണ്ടാകുന്നത്. ജൂലൈ മൂന്നിന് എയിംസ് ട്രോമ സെൻ്ററിലെ ട്രാൻസ്ഫോർമറിന് തീപിടിച്ചിരുന്നു. അന്നും ആളപായം റിപ്പോർട്ട് ചെയ്തിരുന്നില്ല.

Latest