Connect with us

Kerala

അവസാന വർഷ ബിരുദ വിദ്യാർഥികൾ കൊവിഡ് വാക്സിനായി ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെടണം

ആശ പ്രവര്‍ത്തകരെയും വിദ്യാര്‍ഥികള്‍ക്ക് സമീപിക്കാം.

Published

|

Last Updated

തിരുവനന്തപുരം | അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് വാക്‌സിനേഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. വാക്‌സിന്‍ ലഭിക്കുന്നതിനായി തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായോ ആശ പ്രവര്‍ത്തകരുമായോ വിദ്യാര്‍ഥികള്‍ ബന്ധപ്പെടണം. കോളേജുകളിൽ അടുത്ത മാസം മുതൽ അവസാന വർഷ ബിരുദ, ബിരുദാനന്തര ക്ലാസുകൾ തുടങ്ങുന്നതിനാലാണിത്.

ഒരു ഡോസെങ്കിലും എടുത്തവർക്കാണ് പ്രവേശനമുണ്ടാകുക. രണ്ടാമത്തെ ഡോസ് സ്വീകരിക്കുവാന്‍ കാലാവധി ആയിട്ടുള്ളവര്‍ രണ്ടാമത്തെ ഡോസ് വാക്‌സിനും സ്വീകരിക്കേണ്ടതാണ്. സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും വാക്‌സിന്‍ സൗജന്യമായി ലഭ്യമാണ്.

തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ നിന്നും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കിലും ലഭിക്കും. ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന വാക്‌സിനുകളായ കൊവിഷീല്‍ഡും കൊവാക്‌സിനും കൊവിഡിനെ പ്രതിരോധിക്കാന്‍ ഒരു പോലെ സുരക്ഷിതവും ഫലപ്രദവുമാണ്.

Latest