Connect with us

Kerala

സെക്രട്ടേറിയറ്റിനുള്ളിലും പരിസരത്തും സിനിമാ-സീരിയല്‍ ചിത്രീകരണത്തിന് വിലക്ക്

സെക്രട്ടേറിയേറ്റിന്റെ കോമ്പൗണ്ടിനുള്ളിലും പരിസരത്തും സുരക്ഷാമേഖലയുടെ പരിധിയില്‍ വരുന്ന ഭാഗത്തുമാണ് ചിത്രീകരണം വിലക്കിയത്.

Published

|

Last Updated

തിരുവനന്തപുരം ‌| സെക്രട്ടേറിയറ്റിനുള്ളിലും പരിസരത്തും സിനിമാ-സീരിയല്‍- ഡോക്യുമെന്ററി ചിത്രീകരണത്തിന് വിലക്കേർപ്പെടുത്തി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമേ ഇനി ചിത്രീകരണ അനുമതി നൽകുകയുള്ളൂ.

സെക്രട്ടേറിയേറ്റിന്റെ കോമ്പൗണ്ടിനുള്ളിലും പരിസരത്തും സുരക്ഷാമേഖലയുടെ പരിധിയില്‍ വരുന്ന ഭാഗത്തുമാണ് ചിത്രീകരണം വിലക്കിയത്. സിനിമാ-സീരിയല്‍ ചിത്രീകരണങ്ങള്‍ക്കായി നിരവധി അപേക്ഷകള്‍ സര്‍ക്കാരിന് ലഭിക്കാറുണ്ട്. നേരത്തെ സിനിമാ-സീരിയല്‍ ചിത്രീകരണത്തിന് അനുമതി നൽകുകയും ചെയ്തിരുന്നു.

എന്നാല്‍ ഇത് സെക്രട്ടേറിയേറ്റിനും സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്കും സുരക്ഷാച്ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത്.

 

Latest