Kerala
കോഴിക്കോട് കോര്‍പറേഷനിലേക്ക് മത്സരിക്കാനൊരുങ്ങി ഫാത്തിമ തെഹ്‌ലിയ: കുറ്റിച്ചിറയില്‍ സ്ഥാനാര്‍ഥിയാകും
ഇതാദ്യമായാണ് തെഹ്‌ലിയ തിരഞ്ഞെടുപ്പ് അങ്കത്തിനൊരുങ്ങുന്നത്.
കോഴിക്കോട് | തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പറേഷനിലേക്ക് മത്സരിക്കാനൊരുങ്ങി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്‌ലിയ. മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി കുറ്റിച്ചിറ വാര്‍ഡില്‍ നിന്നാകും തഹ്‌ലിയ ജനവിധി തേടുക. ഇതാദ്യമായാണ് അവര്‍ തിരഞ്ഞെടുപ്പ് അങ്കത്തിനൊരുങ്ങുന്നത്.
ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എം എസ് എഫിന്റെ മുന്‍ ദേശീയ വൈസ് പ്രസിഡന്റാണ് ഫാത്തിമ തെഹ്‌ലിയ. ‘ഹരിത’ വനിതാ വിഭാഗത്തിന്റെ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഹരിത നേതാക്കള്‍ തങ്ങളുടെ പുരുഷ സഹപ്രവര്‍ത്തകര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് തെഹ്‌ലിയയെ എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
---- facebook comment plugin here -----




