Connect with us

Kerala

കണ്ണൂരില്‍ പിതാവും മകനും പുഴയില്‍ മുങ്ങി മരിച്ചു

ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് നാടിനെ നടുക്കിയ ദുരന്തം

Published

|

Last Updated

കണ്ണൂര്‍  | കേളകം ഇരട്ടത്തോട് ബാവലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ പിതാവും മകനും മുങ്ങിമരിച്ചു. ചുങ്കക്കുന്ന് ഒറ്റപ്ലാവിലെ നെടുമറ്റത്തില്‍ ലിജോ ജോസ് (36), മകന്‍ നെവിന്‍ (6) എന്നിവരാണ് മരിച്ചത്.ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് നാടിനെ നടുക്കിയ ദുരന്തം.

ഇരിട്ടി എ ജെ ഗോള്‍ഡ് ജീവനക്കാരനാണ് ലിജോ. തലക്കാണി യു പി സ്‌കൂളില്‍ യു കെ ജി വിദ്യാര്‍ഥിയാണ് നെവിന്‍. സ്റ്റെഫീനയാണ് ലിജോ ജോസിന്റെ ഭാര്യ. ശിവാനിയ(4) മകളാണ്.