Connect with us

Kerala

അച്ഛനും നാലാം ക്ലാസുകാരനായ മകനും വീട്ടില്‍ മരിച്ച നിലയില്‍

കുട്ടിയുടെ അമ്മ രണ്ടു മാസങ്ങള്‍ക്കു മുമ്പാണ് ആത്മഹത്യ ചെയ്തത്

Published

|

Last Updated

പാലക്കാട് | അച്ഛനും നാലാം ക്ലാസുകാരനായ മകനും വീട്ടില്‍ മരിച്ച നിലയില്‍. ഒറ്റപ്പാലം മനിശേരി വരിക്കാശേരി മനയ്ക്ക് സമീപത്ത് കണ്ണമ്മാള്‍ നിലയത്തില്‍ കിരണ്‍ (40), മകന്‍ കിഷന്‍ (9) എന്നിവരാണ് മരിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തതാണെന്നാണ് കരുതുന്നത്.

കുട്ടിയെ തൂക്കി കൊലപ്പെടുത്തിയ ശേഷം കിരണ്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. രണ്ടുപേരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത് നാട്ടുകാരാണ്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കുട്ടിയുടെ അമ്മ രണ്ടു മാസങ്ങള്‍ക്കു മുമ്പാണ് ആത്മഹത്യ ചെയ്തത്. പ്രവാസിയായ കിരണ്‍ ഇന്നലെ രാവിലെയാണ് നാട്ടിലെത്തിയത്. ഇന്ന് വൈകുന്നേരം നാലരയ്ക്ക് ശേഷം ബന്ധുവും അയല്‍വാസിയുമായ ആളാണ് സംഭവം ആദ്യമറിയുന്നത്. ഒറ്റപ്പാലം പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Latest