Connect with us

Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയുടെ കുറവാണ് ഇന്നുണ്ടായത്.

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്. രണ്ട് ദിവസത്തെ വര്‍ധനവിനു ശേഷമാണ് വില കുറയുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 360 രൂപ വര്‍ധിച്ചിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44,080 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപ കുറഞ്ഞ് 5510 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 25 രൂപ കുറഞ്ഞ് 4558 രൂപയുമായി. സംസ്ഥാനത്ത് വെള്ളി വിലയും ഇന്ന് കുറഞ്ഞു. രണ്ട് രൂപയാണ് കുറഞ്ഞത്.

ഒരു ഗ്രാം സാധാരണ വെള്ളി വില 79 രൂപയാണ്. അതേസമയം, ഹാള്‍മാര്‍ക്ക് വെള്ളി വിലയില്‍ മാറ്റമില്ല. വിപണി നിരക്ക് 103 രൂപയാണ്.