Connect with us

fact check

FACT CHECK: കൃഷ്ണ നദിയിലെ ശ്രീശൈലം ജലസേചന പദ്ധതി യു പിയിലേതോ?

ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ബുന്ദേല്‍ഖണ്ഡ് പദ്ധതിയുടെ ഫോട്ടോ തിരിച്ചറിയാന്‍ പോലും ബി ജെ പിക്ക് സാധിക്കുന്നില്ലേയെന്നാണ് ഉയരുന്ന പ്രധാന ചോദ്യം.

Published

|

Last Updated

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ നേട്ടങ്ങളും വികസനങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രചരിപ്പിക്കുകയാണ് ബി ജെ പി. ബുന്ദേല്‍ഖണ്ഡ് മേഖലയിലെ ശ്രീശൈലം ജലസേചന പദ്ധതി അത്തരം പ്രചാരണങ്ങളിലൊന്നാണ്. ശ്രീശൈലം പദ്ധതി യു പിയിലേത് തന്നെയാണോയെന്ന് പരിശോധിക്കാം

പ്രചാരണം : സ്വാര്‍ഥ താത്പര്യങ്ങള്‍ക്കായി രാഷ്ട്രീയക്കാര്‍ കാലങ്ങളായി ഉപയോഗിച്ചുവരുന്ന ബുന്ദേല്‍ഖണ്ഡ് ഇന്ന് മാറ്റങ്ങളുടെ മഹാസമുദ്രങ്ങളാണുള്ളത് (ഡോ.അവ്‌ദേശ് സിംഗ് എം എല്‍ എയുടെ ട്വീറ്റില്‍ നിന്ന്). നവംബര്‍ 19ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മഹോബയില്‍ ഉദ്ഘാടനം ചെയ്ത നിരവധി വികസന പദ്ധതിയില്‍ പെട്ടതാണ് ബുന്ദേല്‍ഖണ്ഡിലെ ജലസേചന പദ്ധതിയും.

 

യാഥാര്‍ഥ്യം : ബുന്ദേല്‍ഖണ്ഡിലെ ജലസേചന പദ്ധതിയുടെ പ്രചാരണത്തിന് അവ്‌ദേശ് സിംഗ് എം എല്‍ എ അടക്കമുള്ള ബി ജെ പി നേതാക്കളും അണികളും ഉപയോഗിക്കുന്ന അണക്കെട്ടിന്റെ ചിത്രം ആന്ധ്രാ പ്രദേശിലെതാണ്. ആന്ധ്രയിലെയും തെലങ്കാനയിലെയും കൃഷ്ണ നദിയിലുള്ള ശ്രീശൈലം അണക്കെട്ടിന്റെ ചിത്രമാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്.

ചുരുക്കത്തില്‍, ആന്ധ്രയിലെ ശ്രീശൈലം ജലസേചന പദ്ധതിയുടെ ഫോട്ടോയാണ് യു പിയിലെ ബുന്ദേല്‍ഖണ്ഡിലെതെന്ന രീതിയില്‍ യോഗിയുടെ വികസന നേട്ടമായി അവതരിപ്പിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ബുന്ദേല്‍ഖണ്ഡ് പദ്ധതിയുടെ ഫോട്ടോ തിരിച്ചറിയാന്‍ പോലും ബി ജെ പിക്ക് സാധിക്കുന്നില്ലേയെന്നാണ് ഉയരുന്ന പ്രധാന ചോദ്യം.

---- facebook comment plugin here -----

Latest