Connect with us

fact check

FACT CHECK: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ശിവസേന- എന്‍ സി പി പ്രവര്‍ത്തകര്‍ തമ്മിലടിച്ചോ?

സത്യാവസ്ഥ മനസ്സിലാക്കാം:

Published

|

Last Updated

ഹാരാഷ്ട്ര സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന ശിവസേനയിലുണ്ടായ വിമത നീക്കം കാരണം ഭരണ പ്രതിസന്ധിയുണ്ടായ പശ്ചാത്തലത്തില്‍, സഖ്യകക്ഷികളായ ശിവസേനയുടെയും എന്‍ സി പിയുടെയും പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടിയെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളിലുണ്ട്. ശിവസേനയും എന്‍ സി പിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട മഹാ വികാസ് അഘാഡി സഖ്യമാണ് മഹാരാഷ്ട്ര ഭരിക്കുന്നത്. അടിപിടി പ്രചാരണങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കാം:

പ്രചാരണം : വിവാഹ മണ്ഡപത്തിന്റെ ഉദ്ഘാടന വേളയില്‍ ശിവസേന, എന്‍ സി പി പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലുന്നു. മഹാസഖ്യത്തിന്റെ ഒരു പോക്ക്. എന്ന അടിക്കുറിപ്പിലാണ് അടികൂടുന്ന വീഡിയോ പ്രചരിക്കുന്നത്.

വസ്തുത : മഹാരാഷ്ട്രയില്‍ സഖ്യകക്ഷി സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് മുമ്പ് 2019 മാര്‍ച്ചില്‍ നടന്ന സംഭവമാണിത്. 2019 നവംബറിലാണ് സഖ്യ സര്‍ക്കാര്‍ രൂപവത്കരിച്ചത്. നവി മുംബൈയിലെ ഐറോളിയില്‍ വിവാഹ മണ്ഡപം ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് ശിവസേന, എന്‍ സി പി നേതാക്കള്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് കൈയാങ്കളിയുണ്ടാകുകയും ചെയ്തത്. 2019 മാര്‍ച്ച് ഒന്നിന് ന്യൂസ് ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് വെബ് എന്ന യൂട്യൂബ് ചാനലില്‍ പ്രചരിക്കുന്ന വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്.

Latest