Uae
അബൂദബി ഹോട്ടലുകളിൽ മുഖം തിരിച്ചറിയൽ സംവിധാനം
സുരക്ഷ വർധിപ്പിക്കുന്നതിനൊപ്പം ഹോട്ടൽ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടുള്ള ഈ സംരംഭം സർക്കാർ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്.

അബൂദബി|അബൂദബിയിലെ ഹോട്ടലുകളിൽ മുഖം തിരിച്ചറിയൽ സംവിധാനം നടപ്പാക്കുന്നു. സുരക്ഷ വർധിപ്പിക്കുന്നതിനൊപ്പം ഹോട്ടൽ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടുള്ള ഈ സംരംഭം സർക്കാർ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ അബൂദബി നഗരം, അൽ ഐൻ, അൽ ദഫ്റ മേഖലകളിലെ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ സംവിധാനം പ്രവർത്തിപ്പിക്കും. തുടർന്ന് ഫോർ സ്റ്റാർ ഹോട്ടലുകളിലേക്കും പിന്നീട് എല്ലാ ഹോട്ടൽ വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും.
അബൂദബി സാംസ്‌കാരിക, ടൂറിസം വകുപ്പിന്റെ മേൽനോട്ടത്തിൽ, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ചെക്ക്-ഇൻ സമയത്ത് മുഖം തിരിച്ചറിയൽ സംവിധാനം ബയോമെട്രിക് ഡാറ്റ ശേഖരിക്കുകയും എൻക്രിപ്റ്റ് ചെയ്ത് ഡിപ്പാർട്‌മെന്റിന്റെ കേന്ദ്രീകൃത ഡാറ്റാബേസിലേക്ക് കൈമാറുകയും ചെയ്യും. ഇത് ചെക്ക്-ഇൻ പ്രക്രിയ ലഘൂകരിക്കുകയും സമയം ഗണ്യമായി കുറക്കുകയും ചെയ്യും. നിയമപരവും ധാർമികവുമായ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് പദ്ധതി നടപ്പാക്കുക.
---- facebook comment plugin here -----