Kerala
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ക്യാമ്പസില്‍ സ്‌ഫോടക വസ്തു
ഇന്ന് വൈകുന്നേരമാണ് വിദ്യാര്‍ഥികള്‍ ഒരു കവറില്‍ സൂക്ഷിച്ചിരുന്ന നിലയില്‍് സ്ഫോടക വസ്തു കണ്ടെത്തിയത്

മലപ്പുറം | കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു.ക്യാമ്പസിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപത്ത് നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയത്. ഡോഗ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി. സ്‌ഫോടക വസ്തു തേഞ്ഞിപ്പലം പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇന്ന് വൈകുന്നേരമാണ് വിദ്യാര്‍ഥികള്‍ ഒരു കവറില്‍ സൂക്ഷിച്ചിരുന്ന നിലയില്‍് സ്ഫോടക വസ്തു കണ്ടെത്തിയത്. തുടര്‍ന്ന് അധികൃതരെ അറിയിക്കുകയായിരുന്നു. തൃശൂരില്‍ നിന്ന് വിദ?ഗ്ദ സംഘമെത്തി പരിശോധന നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
---- facebook comment plugin here -----