Connect with us

Kerala

കണ്ണൂരില്‍ റോഡില്‍ സ്ഫോടനം; രണ്ടു വീടുകളുടെ ജനല്‍ചില്ലുകള്‍ തകര്‍ന്നു

ഭീതി സൃഷ്ടിക്കാനാകാം ബോംബ് പൊട്ടിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Published

|

Last Updated

കണ്ണൂര്‍|കണ്ണൂര്‍ പാട്യം പത്തായക്കുന്നില്‍ നടുറോഡില്‍ സ്ഫോടനം. സ്ഫോടനത്തില്‍ റോഡിലെ ടാര്‍ ഇളകിത്തെറിച്ചു. രണ്ടു വീടുകളുടെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. റോഡിന്റെ ഇരുവശങ്ങളിലുമുള്ള രണ്ടു വീടുകളുടെ ജനല്‍ചില്ലുകളാണ് തകര്‍ന്നത്. സ്ഫോടനത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.

വലിയ ശബ്ദത്തോടെയാണ് ബോംബ് പൊട്ടിയത്. ഭീതി സൃഷ്ടിക്കാനാകാം ബോംബ് പൊട്ടിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിനു പിന്നാലെ കതിരൂര്‍ പോലീസ് സ്ഥലത്തെത്തി എഫ്ഐആര്‍ ഇട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Latest