Connect with us

National

ബിഹാര്‍ എന്‍.ഡി.എയില്‍ പൊട്ടിത്തെറി; സീറ്റ് തര്‍ക്കത്തില്‍ കേന്ദ്രമന്ത്രി പശുപതി പരസ് രാജിവച്ചു

ബിഹാറിലെ സീറ്റ് വിഭജനത്തില്‍ അതൃപ്തി പരസ്യമാക്കിയാണ് മന്ത്രിയുടെ രാജി

Published

|

Last Updated

ന്യൂഡല്‍ഹി| ബിഹാറിലെ ലോക്‌സഭ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രിസഭയില്‍ നിന്നു രാജിവച്ച് രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി(ആര്‍.എല്‍.ജെ.പി) നേതാവ് പശുപതി കുമാര്‍ പരസ്. ചിരാഗ് പാസ്വാന്‍ വിഭാഗത്തിന് എന്‍.ഡി.എ അഞ്ച് സീറ്റുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ താനും പാര്‍ട്ടിയും അനീതി നേരിട്ടെന്നും ഇതിനാല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുകയാണെന്നും ഭക്ഷ്യസംസ്‌കരണ വകുപ്പ് മന്ത്രിയായ പശുപതി പരസ് പറഞ്ഞു. ബിഹാറിലെ സീറ്റ് വിഭജനത്തില്‍ അതൃപ്തി പരസ്യമാക്കിയാണ് മന്ത്രിയുടെ രാജി

കഴിഞ്ഞ ദിവസമാണ് ബിഹാറില്‍ എന്‍.ഡി.എ സഖ്യത്തിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായത്. ബി.ജെ.പി 17 ഇടത്തും ജെ.ഡി.യു 16 ഇടത്തും മത്സരിക്കാന്‍ ധാരണയായി. ചിരാഗ് പസ്വാന്റെ എല്‍.കെ.പിക്ക് അഞ്ച്, ജതിന്‍ റാം മാഞ്ചിയുടെ എച്ച്.എ.എമ്മിന് ഒന്ന് എന്നിങ്ങനെ സീറ്റ് നല്‍കി. എന്നാല്‍ ആര്‍.എല്‍.ജെ.പിക്ക് സീറ്റൊന്നും ലഭിച്ചില്ല.

 

 

 

Latest