Connect with us

National

തമിഴ്നാട്ടിലെ ശിവകാശിയില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; അഞ്ചു മരണം

നിരവധി ആളുകള്‍ക്ക് പരുക്കേറ്റു. നാലു പേരുടെ നില അതീവഗുരുതരമാണ്.

Published

|

Last Updated

ചെന്നൈ| തമിഴ്നാട്ടിലെ ശിവകാശിയില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം. സ്‌ഫോടനത്തെതുടര്‍ന്ന് അഞ്ച് പേര്‍ മരിച്ചു. നിരവധി ആളുകള്‍ക്ക് പരുക്കേറ്റു. നാലു പേരുടെ നില അതീവഗുരുതരമാണ്. മരിച്ചവരില്‍ രണ്ട് സ്ത്രീകളുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

അപകടസമയത്ത് ഫാക്ടറിയില്‍ 50ലേറെ പേര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.