Kerala
മഡ്ഗാവിലെ ആവേശം മാങ്കാവിലും; ബ്ലാസ്റ്റേഴ്സിന് ചങ്ക് പറിച്ചു നല്‍കി കാര്‍ത്തിക്
ബ്ലാസ്റ്റേഴ്സിന്റെ കളി ഉണ്ടെങ്കില്‍ കാര്‍ത്തിക് ബ്ലാസ്റ്റേഴ്സിന്റെ ജെഴ്സിയും അണിഞ്ഞ് ടീവിക്ക് മുന്നില്‍ ഇരിക്കും. കളി തുടങ്ങുന്നതിന്റെ മുമ്പ് ടീമംഗങ്ങല്‍ പ്രാര്‍ഥന നടുത്തുമ്പോള്‍ അവനും ടീവിക്ക് മുന്നിലിരുന്ന് പ്രാര്‍ഥന നടത്തും. അങ്ങിനെ അവന്‍ കളിയില്‍ ലയിച്ച് ചേരും. ഗോളടിക്കുമ്പോള്‍ ജെഴ്സി ഊരി ആവേശം കാണിക്കും. ആര്‍ത്തുവിളിക്കും. അവന്റെ ഉള്ളില്‍ നിന്നും വരുന്ന ഫുട്ബോള്‍ ആവേശമാണിതെന്ന് അച്ചന്‍ ഷാജി

മലപ്പുറം | കാലില്‍ പന്ത് കൊണ്ട് ഇന്ദ്രജാലം തീര്‍ത്ത് മഡഗാവിലെ പുല്‍മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സഹല്‍ അബ്ദുസ്സമദിന്റെ ഗോള്‍, മഡ്ഗാവില്‍ ആവേശം വാനോളം, ആ ആവേശത്തിന്റെ പതിന്‍മടങ്ങ് ആവേശം ഇങ്ങ് കിഴിശ്ശേരിയിലെ മാങ്കാവ് മൈലാംപാറ വീട്ടിലും ഉയര്‍ന്നു. ആവേശം ആര്‍പ്പുവളിയായി. ബ്ലാസ്റ്റേഴ്സിന്റെ ആ കുഞ്ഞ് ആരാധകന് സന്തോഷക്കണ്ണീര്‍ വന്നു. ചേച്ചി പകര്‍ത്തിയ ആ ആര്‍പ്പുവിളിയുടെ വീഡിയോ സമൂഹ മാധ്യമങ്ങില്‍ വൈറലായി.
കുഞ്ഞ് ആരോധകനെ സോഷ്യല്‍മീഡിയ തിരഞ്ഞ് നടന്നു, ഒടുവില്‍ കണ്ടെത്തി. കിഴിശ്ശേരി മാങ്കാവ് മൈലാംപാറ ഷാജിയുടെ മകന്‍ കാര്‍ത്തികാണ് ആ ബ്ലാസ്റ്റേഴ്സിന്റെ കട്ട ഫാന്‍. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് കാര്‍ത്തിക്. കടുത്ത ബ്ലാസ്റ്റേഴ് ആരാധകന്‍.
കഴിഞ്ഞ ദിവസം നടന്ന ഐ എസ് എല്‍ സെമിയില്‍ ജാംഷ്ഡ്പൂര്‍ എഫിസിക്കെതിരെയുള്ള കേരള ബ്ലാസ്റ്റേഴ്സ് മല്‍സരം ടി വിയില്‍ കാണുന്നതിനിടെയാണ് ബ്ലാസ്റ്റേഴ്സ് സഹല്‍ അബ്ദുസ്സമദിലൂടെ ഗോള്‍ നേടുമ്പോള്‍ കാര്‍ത്തിക് ആര്‍ത്തുവിളിച്ചത്. ഗോളടിച്ച സന്തോഷത്തില്‍ കരിച്ചലോടെയായിരുന്നു കാര്‍ത്തികിന്റെ മുഷ്ടി ചിുരുട്ടിയുള്ള ആവേശം. വിജയശ്രീലാളിതാനായാണ് കാര്‍ത്തിക് ആവേശത്തിന് ശേഷം കസേരയില്‍ ഇരുന്നത്. കാര്‍ത്തിക് കാണാതെ സഹോദരി കീര്‍ത്തന ഇത് മൊബൈലില്‍ പകര്‍ത്തി. കാര്‍ത്തികിന്റെ കരച്ചില്‍ വീഡിയോയില്‍ പകര്‍ത്തി അവനെ കളിയാക്കലായിരുന്നു കീര്‍ത്തനയുടെ ലക്ഷ്യം. പക്ഷേ ലക്ഷ്യം പിഴച്ച് കാര്‍ത്തിക് ഇപ്പോള്‍ വൈറലായി. അനിയന്റെ ആവേശ വീഡിയോ കുടുംബ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്തു. അത് പിന്നീട് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഫുട്ബോള്‍ പ്രേമികള്‍ ഇത് ഏറ്റെടുത്തു.
ബ്ലാസ്റ്റേഴ്സിന്റെ കളി ഉണ്ടെങ്കില്‍ കാര്‍ത്തിക് ബ്ലാസ്റ്റേഴ്സിന്റെ ജെഴ്സിയും അണിഞ്ഞ് ടീവിക്ക് മുന്നില്‍ ഇരിക്കും. കളി തുടങ്ങുന്നതിന്റെ മുമ്പ് ടീമംഗങ്ങല്‍ പ്രാര്‍ഥന നടുത്തുമ്പോള്‍ അവനും ടീവിക്ക് മുന്നിലിരുന്ന് പ്രാര്‍ഥന നടത്തും. അങ്ങിനെ അവന്‍ കളിയില്‍ ലയിച്ച് ചേരും. ഗോളടിക്കുമ്പോള്‍ ജെഴ്സി ഊരി ആവേശം കാണിക്കും. ആര്‍ത്തുവിളിക്കും. അവന്റെ ഉള്ളില്‍ നിന്നും വരുന്ന ഫുട്ബോള്‍ ആവേശമാണിതെന്ന് അച്ചന്‍ ഷാജി പറഞ്ഞു. നല്ലൊരു ഫുട്ബോള്‍ കളിക്കാരാനകണമെന്നാണ് ആഗ്രഹം. വീടിന് സമീപം കളിക്കാനുള്ള സൗകര്യമില്ലെന്നും അദ്ദേഹം.
ഇന്ത്യന്‍ഫുട്ബോളര്‍ ഐ എം വിജയനും ഫുട്ബോള്‍ കമന്റേറ്റര്‍ ഷൈജു ദാമോദരനും കാര്‍ത്തികിനെ വിളിച്ച് അഭിനന്ദിച്ചു. കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സിന്റെ കളിനടക്കുമ്പോ നേരില്‍ കാണാന്‍ സൗകര്യമൊരുക്കുമെന്ന് അവര്‍ അറിയിച്ചിട്ടുണ്ടെന്നും കല്‍പ്പണിതൊഴിലാളിയായ ഷാജി പറഞ്ഞു. കാര്‍ത്തിക് ഇപ്പോള്‍ നാട്ടിലെ താരമായിരിക്കുകയാണ്. കിഴിശ്ശേരി ജി എല്‍ പി എസ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് കാര്‍ത്തിക്. ഒമ്പാതാം ക്ലാസ് വിദ്യാര്‍ഥിനായാണ് വീഡിയോ പകര്‍ത്തിയ ചേച്ചി കീര്‍ത്തന. ശ്രീജിഷയാണ് അമ്മ.