Connect with us

pinarayi

ലൈഫ് പദ്ധതിയെ തകര്‍ക്കാന്‍ ദുഷ്ട മനസുള്ളവര്‍ ശ്രമിച്ചു: മുഖ്യമന്ത്രി

അതിരു കടക്കുന്ന നിലയാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നത്

Published

|

Last Updated

കോട്ടയം | കേരളത്തില്‍ ഭവന രഹിതരുടെ പ്രതീക്ഷയായ ലൈഫ് പദ്ധതിയെ തകര്‍ക്കാന്‍ ദുഷ്ട മനസുള്ളവര്‍ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇനിയും വീടുകള്‍ ഇല്ലാത്തവര്‍ക്ക് വീട് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഏന്തയാ റില്‍ സിപിഎം നിര്‍മ്മിച്ച് നല്‍കിയ വീടുകളുടെ താക്കോല്‍ കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തെ ഏതെല്ലാം നിലയില്‍ ഞെരുക്കാന്‍ പറ്റുമെന്നാണ് കേന്ദ്രം നോക്കുന്നത്. ഗവര്‍ണ ര്‍ക്കെതിരെ സംസാരിക്കാന്‍ യു ഡി എഫോ ബി ജെ പിയോ തയാറാകുന്നില്ല. കര്‍ഷകരുടെ പ്രശ്‌നപരിഹാരത്തിനുള്ള നിയമം പോലും ഗവര്‍ണര്‍ ഒപ്പിടുന്നില്ല. ഏതിനും അതിരുണ്ട്. ആ അതിരു കടക്കുന്ന നിലയാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്നും’ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ലൈഫ് പദ്ധതി തകര്‍ക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുഷ്ട മനസുകള്‍ സ്വാധീനിച്ചു. മറ്റ് ഉദ്ദേശങ്ങളോടെ അത്തരം വ്യക്തികള്‍ ഈ പദ്ധതിക്കെതിരെ പരാതിയുമായി ചെന്നു. വലിയ സന്നാഹങ്ങളോടെ ഈ പരാതികള്‍ അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ വട്ടമിട്ടു പറന്നു. എന്നാല്‍ പദ്ധതിയുമായി നമ്മള്‍ മുന്നോട്ടു പോയി. വലിയ കോപ്പുമായി ഇറങ്ങിയവര്‍ ഒന്നും ചെയ്യാനായില്ലെന്ന ജാള്യതയോടെ നില്‍ക്കുകയാണിപ്പോഴെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടു വര്‍ഷം വരെ ക്ഷേമ പെന്‍ഷന്‍ കുടിശിക ഉണ്ടായ കാലം കേരളത്തില്‍ ഉണ്ടായിരുന്നു. 2016 ല്‍ എല്‍ ഡിഎഫ് കുടിശിക തീര്‍ത്തു കൊടുത്തു. പെന്‍ഷന്‍ തുക 1,600 രൂപയായി ഉയര്‍ത്തി. ക്ഷേമ പെന്‍ഷന്‍ നല്‍കല്‍ സര്‍ക്കാരിന്റെ പണിയല്ല എന്നു കേന്ദ്ര ധനമന്ത്രി കേരളത്തെ ആക്ഷേപിച്ചു പറഞ്ഞു.

 

---- facebook comment plugin here -----

Latest