Eranakulam
എല്ലാ രാഷ്ട്രീയക്കാരോടും ഒരുപോലെ അടുപ്പം: കേരള മുസ്്ലിം ജമാഅത്ത്
ഹകീം ഫൈസി ആദൃശ്ശേരിയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അതൊക്കെ ആ സംഘടനയിൽ തീരേണ്ട പ്രശ്നങ്ങളാണെന്നായിരുന്നു നേതാക്കളുടെ മറുപടി.

കളമശ്ശേരി | എല്ലാ രാഷ്ട്രീയക്കാരോടുമുള്ള ബന്ധം ഒരുപോലെയാണെന്നും ആരുമായും പ്രത്യേക അടുപ്പമോ അകൽച്ചയോ ഇല്ലെന്നും കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സമൂഹത്തിനും രാജ്യത്തിനും സേവനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ ക്രിയാത്മക പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി പറഞ്ഞു.
ഹകീം ഫൈസി ആദൃശ്ശേരിയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അതൊക്കെ ആ സംഘടനയിൽ തീരേണ്ട പ്രശ്നങ്ങളാണെന്നായിരുന്നു നേതാക്കളുടെ മറുപടി. അസംതൃപ്തരെ നോക്കി നടക്കലല്ല കേരള മുസ്്ലിം ജമാഅത്തിന്റെ രീതി. മറ്റ് സംഘടനകളിലെ പോരായ്മകൾ ആ സംഘടനക്കകത്തുള്ള വിഷയമാണ്. അതിൽ ഇടപെടാനില്ലെന്നും നേതാക്കൾ വ്യക്തമാക്കി.
ആർ എസ് എസ്, ജമാഅത്തെ ഇസ്്ലാമി ചർച്ചകളിലെ നിഗൂഢത പുറത്തുവിടണം. ഭരണകൂടവുമായി ചർച്ച നടത്തുന്നത് സ്വാഭാവികമാണ്. എന്നാൽ ആർ എസ് എസ് അങ്ങനെയല്ലെന്നും നേതാക്കൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ത്വാഹാ തങ്ങൾ, കെ കെ അഹ്്മദ്കുട്ടി മുസ്്ലിയാർ കട്ടിപ്പാറ, പേരോട് അബ്ദുർ റഹ്്മാൻ സഖാഫി, മാരായമംഗലം അബ്ദുർറഹ്്മാൻ ഫൈസി, വി എച്ച് അലി ദാരിമി, വണ്ടൂർ അബ്ദുർറഹ്്മാൻ ഫൈസി പങ്കെടുത്തു.