Connect with us

Haritha Issue

ഹരിതാ നേതാക്കളെ ആകര്‍ഷിക്കാന്‍ കഴിയാതെ പോയത് പരിശോധിക്കണമെന്ന് ഇ പി ജയരാജന്‍

പുരോഗമന സംഘടനകളായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പോലുള്ള സംഘടനകള്‍ക്ക് ഇവരെ ആകര്‍ഷിക്കാന്‍ സാധിച്ചില്ലെന്ന് ഇ പി ജയരാജന്‍ ചൂണ്ടിക്കാട്ടി

Published

|

Last Updated

കണ്ണൂര്‍ | മുസ്ലിം ലീഗിലെ പുരോഗമന ചിന്താഗതിക്കാരായ, നേതൃത്വത്തിനെതിരെ കലാപക്കൊടി കാണിച്ച ഹരിത നേതാക്കളെ ആകര്‍ഷിക്കാന്‍ സി പി എം ബഹുജന സംഘടനകള്‍ക്ക് കഴിയാതെ പോയത് പരിശോധിക്കണമെന്ന് ഇ പി ജയരാജന്‍. പുരോഗമന സംഘടനകളായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പോലുള്ള സംഘടനകള്‍ക്ക് ഇവരെ ആകര്‍ഷിക്കാന്‍ സാധിച്ചില്ലെന്ന് ഇ പി ജയരാജന്‍ ചൂണ്ടിക്കാട്ടി. കണ്ണൂര്‍ പയ്യന്നൂര്‍ പാണപ്പുഴയില്‍ സി പി എം ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംഘ പരിവാറിന്റെ പ്രവര്‍ത്തങ്ങളെ നിസാരമായി കാണരുതെന്നും റോഡിലും വായനശാലയിലും ഇരുന്ന് പാര്‍ട്ടി പ്രവര്‍ത്തനം നടത്താവുന്ന പഴയരീതി ഇനി സാധ്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബി ജെ പിക്ക് വളരാനുള്ള സാഹചര്യം ഉണ്ടാക്കുന്നത് ജമാഅത്തെ ഇസ്ലാമിയും എസ് ഡി പി ഐയും ആണെന്നും അദ്ദേഹം വിമര്‍ശിച്ചു.