Kerala
മൂന്നാറിലെ കൈയേറ്റം; വിശദാംശങ്ങള്‍ നല്‍കാന്‍ കലക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം
വില്ലേജ് ഓഫീസര്‍മാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് രണ്ടാഴ്ചക്കകം നല്‍കണം.

കൊച്ചി | മൂന്നാറിലെ അനധികൃത നിര്‍മാണങ്ങളില്‍ ഇടപെട്ട് ഹൈക്കോടതി. വിശദാംശങ്ങള്‍ നല്‍കണമെന്ന് കോടതി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
വില്ലേജ് ഓഫീസര്‍മാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് രണ്ടാഴ്ചക്കകം നല്‍കണം. സ്‌റ്റോപ്പ് മെമ്മോ ലംഘിച്ച് നിര്‍മാണം തുടര്‍ന്ന ഭൂവുടമകളുടെ വിശദാംശങ്ങളാണ് നല്‍കേണ്ടത്. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സമയപരിധി നിശ്ചയിക്കാനാകുമോ എന്ന് കോടതി ചോദിച്ചു.
മൂന്നാറില്‍ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് വ്യാപകമായി നിര്‍മാണം നടക്കുന്നതായി അമിക്കസ് ക്യൂറി വ്യക്തമാക്കി.
---- facebook comment plugin here -----