Connect with us

Ongoing News

യാത്രക്കാര്‍ക്ക് സൗജന്യ ഫൈവ് സ്റ്റാര്‍ താമസം പ്രഖ്യാപിച്ച് എമിറേറ്റ്സ്

യാത്രക്കാര്‍ക്ക് ദുബൈയിലെ ജെ ഡബ്ല്യു മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലില്‍ രണ്ട് രാത്രി സൗജന്യമായി താമസിക്കാം.

Published

|

Last Updated

ദുബൈ|എമിറേറ്റ്സ് എയര്‍ലൈന്‍സ് വേനല്‍ക്കാല സീസണില്‍ ദുബൈയിലേക്കുള്ള യാത്രക്കാര്‍ക്ക് കോംപ്ലിമെന്ററി ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ താമസം പ്രഖ്യാപിച്ചു. ജൂലൈ നാല് മുതല്‍ സെപ്തംബര്‍ 15 വരെ യാത്ര ചെയ്യാനായി ജൂലൈ ഒന്ന് മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ ടിക്കറ്റ് എടുക്കുന്ന ഫസ്റ്റ്-ബിസിനസ് ക്ലാസ്, ഇക്കോണമി റിട്ടേണ്‍ ടിക്കറ്റുകള്‍ യാത്രക്കാര്‍ക്ക് ഈ ഓഫര്‍ ലഭിക്കുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചു.

യാത്രക്കാര്‍ക്ക് ദുബൈയിലെ ജെ ഡബ്ല്യു മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലില്‍ രണ്ട് രാത്രി സൗജന്യമായി താമസിക്കാം. ഇക്കോണമിയിലോ പ്രീമിയം ഇക്കോണമിയിലോ ബുക്ക് ചെയ്തവര്‍ക്ക് ഒരു രാത്രി സൗജന്യ താമസം ലഭിക്കും. ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂറിലധികം ദുബൈയിലേക്കോ അവിടെ നിര്‍ത്തുന്നതിനോ ഉള്ള എല്ലാ മടക്ക ടിക്കറ്റുകള്‍ക്കും ഈ ഓഫര്‍ ലഭിക്കുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. എയര്‍ലൈനിന്റെ വെബ്സൈറ്റ്, ആപ്പ്, ടിക്കറ്റിംഗ് ഓഫീസുകള്‍, ട്രാവല്‍ ഏജന്റുമാര്‍ എന്നിവ വഴി നടത്തുന്ന ബുക്കിംഗുകളിലും ഈ ഓഫര്‍ ലഭ്യമാണ്.

 

 

---- facebook comment plugin here -----

Latest