Connect with us

Business

ഹോണ്ട ആക്ടീവയുടെ ഇലക്ട്രിക് പതിപ്പ് അടുത്ത വർഷം വിപണിയിലേക്ക്

ജപ്പാനിലെ ഹോണ്ട ടീമുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ പ്രാദേശികമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹോണ്ട സി ഇ ഒ

Published

|

Last Updated

മുംബൈ | ജനപ്രിയ ടുവീലറായ ഹോണ്ട ആക്ടീവയുടെ ഇലക്ട്രിക് പതിപ്പ് അടുത്ത വർഷം മാര്‍ച്ചോടെ ഇന്ത്യയില്‍ അവതരിപ്പിക്കും. കമ്പനി പ്രസിഡന്റും എംഡിയും സിഇഒയുമായ അറ്റ്‌സുഷി ഒഗാറ്റയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ ആക്ടിവ ഒസ്മാര്‍ട്ടിന്റെ ലോഞ്ച് ചടങ്ങിലായിരുന്നു അറ്റ്‌സുഷി ഒഗാറ്റയുടെ ഈ വെളിപ്പെടുത്തല്‍.

ജപ്പാനിലെ ഹോണ്ട ടീമുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ പ്രാദേശികമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഷം പറഞ്ഞു. അടുത്ത വര്‍ഷം ഇതേ സമയത്ത് തന്നെ ആദ്യത്തെ സ്‌കൂട്ടർ വിപണിയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഒഗാറ്റ പറഞ്ഞു.

ഇലക്ട്രിക് പവര്‍ട്രെയിന്‍ ഉപയോഗിച്ചാണ് ആക്ടിവയെ വൈദ്യുതീകരിക്കുക. കൂടാതെ ഇതിന് ഫിക്സഡ് ബാറ്ററി സജ്ജീകരണമായിരിക്കും ഉണ്ടാവുക. ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 50 കിലോമീറ്റര്‍ ആയിരിക്കുമെന്നും ഒഗാറ്റ വെളിപ്പെടുത്തി.

---- facebook comment plugin here -----

Latest