Connect with us

National

24 രാജ്യസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ 18ന്; ഫല പ്രഖ്യാപനവും അന്നു തന്നെ

പത്തുസംസ്ഥാനങ്ങളില്‍നിന്നുള്ള 24 രാജ്യസഭാ എംപിമാരുടെ കാലാവധി ജൂണ്‍ 21 മുതല്‍ ജൂലൈ 19 വരെയുള്ള വിവിധ തീയതികളിലാണ് പൂര്‍ത്തിയാകുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യസഭയില്‍ ഒഴിവുവരുന്ന 24 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ 18ന് നടക്കും. ഫലം അന്ന് വൈകിട്ട് അഞ്ചുമണിക്ക് പ്രഖ്യാപിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. പത്തുസംസ്ഥാനങ്ങളില്‍നിന്നുള്ള 24 രാജ്യസഭാ എംപിമാരുടെ കാലാവധി ജൂണ്‍ 21 മുതല്‍ ജൂലൈ 19 വരെയുള്ള വിവിധ തീയതികളിലാണ് പൂര്‍ത്തിയാകുന്നത്. ഈ ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

 

ആന്ധ്രപ്രദേശ് (4), ഗുജറാത്ത് (4), കര്‍ണാടക (4), മധ്യപ്രദേശ് (3), രാജസ്ഥാന്‍ (3), ഝാര്‍ഖണ്ഡ് (2), മണിപ്പുര്‍ (1), മേഘാലയ(1), അരുണാചല്‍ പ്രദേശ് (1), മിസോറം (1) എന്നിങ്ങനെയാണ് ഒഴിവുവരുന്നത്. നിലവില്‍ ഒഴിവുവരുന്ന 24 സീറ്റുകളില്‍ പതിനാറും എന്‍ഡിഎയുടേതാണ്. കക്ഷിനില ഇങ്ങനെ: ബിജെപി-12, എന്‍പിപി-1, ജെഡിഎസ്-1, എംഎന്‍എഫ്-1, ടിഡിപി-1.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ എട്ടാണ്. പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി ജൂണ്‍ പതിനൊന്നും. വോട്ടെടുപ്പും വോട്ടെണ്ണലും ജൂണ്‍ പതിനെട്ടിന് തന്നെ നടക്കും. ജൂണ്‍ 20-ന് തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കും.സുനേത്ര പവാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിയില്‍നിന്നും സി വി ഷണ്‍മുഖം രാജിവെച്ചതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍നിന്നും ഒഴിവുവന്ന രണ്ട് സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ജൂണ്‍ പതിനെട്ടിന് തന്നെ നടക്കും.

 

Latest