Connect with us

Kerala

കെ കെ രാഗേഷ് പെട്ടി തൂങ്ങിവന്ന അമൂല്‍ ബേബി; സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റിക്കെതിരെ അതിരൂക്ഷ വിമര്‍ശം

സിപിഎം തൃക്കരിപ്പൂര്‍ ഏരിയാ കമ്മിറ്റി യോഗത്തില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കെതിരെ അതിരൂക്ഷ രൂക്ഷവിമര്‍ശം

Published

|

Last Updated

കാസര്‍കോട് |  സിപിഎം തൃക്കരിപ്പൂര്‍ ഏരിയാ കമ്മിറ്റി യോഗത്തില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കെതിരെ അതിരൂക്ഷ രൂക്ഷവിമര്‍ശം. നിലവിലെ കമ്മിറ്റി പിരിച്ചുവിട്ടില്ലെങ്കില്‍ പാര്‍ട്ടിയുണ്ടാകില്ലെന്നായിരുന്നു അംഗങ്ങള്‍ അഭിപ്രായപ്പെട്ടത്.ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെതിരെയും രൂക്ഷവിമര്‍ശനമുയര്‍ന്നു.പയ്യന്നൂരിലെ സംഘടനാ വിഷയം തൃക്കരിപ്പൂരില്‍ പ്രതിഫലിച്ചുവെന്ന് കമ്മിറ്റി യോഗം വിലയിരുത്തി.കെ കെ രാഗേഷ് നേതാക്കളുടെ പെട്ടി തൂങ്ങിവന്ന അമൂല്‍ ബേബിയാണ്. പി ജയരാജനും കെ കെ ശൈലജയും നേതൃനിരയിലേയ്ക്ക് വരണമെന്നും ആവശ്യമുയര്‍ന്നു.

കോഴിക്കോട്ടെ ഏരിയാ കമ്മിറ്റി യോഗങ്ങളിലും വിമര്‍ശനം ഉയരുകയാണ്. തെലങ്കാന മുഖ്യമന്ത്രിയെ ‘ഡാഷ് മോനെ’എന്ന് വിളിച്ചത് തിരിച്ചടിയായി. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പ്രയോഗങ്ങള്‍ ഒഴിവാക്കണമായിരുന്നു. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായി തുടര്‍ന്നാല്‍ അടുത്ത തവണയും പാര്‍ട്ടി തിരിച്ചുവരില്ല. തളിപ്പറമ്പില്‍ പി കെ ശ്യാമളയെയും പേരാമ്പ്രയില്‍ ടി പി രാമകൃഷ്ണനെയും മത്സരിപ്പിക്കേണ്ടതില്ലായിരുന്നു. ശൈലജയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയിരുന്നുവെങ്കില്‍ ഇത്തരമൊരു തിരിച്ചടിയുണ്ടാകില്ലായിരുന്നുവെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു

Latest