Connect with us

National

എഞ്ചിനിൽ തീപ്പൊരി; എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു

ഇന്നലെ ഉണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്. 

Published

|

Last Updated

ന്യുഡല്‍ഹി| വിമാനത്തിന് തീപടര്‍ന്നെന്ന സംശയത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. ബെംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന AI2802 എന്ന F320 (A320) വിമാനമാണ് അടിയന്തരമായി ഇറക്കിയത്.

വിമാനത്തിന്റെ എഞ്ചിനില്‍ തീപ്പൊരി കണ്ടത്തിനെ തുടര്‍ന്നാണ് വിമാനം അടിയന്തര ലാന്‍ഡിങ്ങ് നടത്തിയത്. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. തീപ്പൊരി കണ്ട ഉടനെ വിമാനം ഇറക്കിയതിനെ തുടര്‍ന്ന് വലിയ ദുരന്തമാണ് ഒഴിവായത്.

യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ എല്ലാവരും സുരക്ഷിതരാണെന്നും ആര്‍ക്കും പരുക്കുകളില്ലാതെ എല്ലാവരെയും വിമാനത്തില്‍ നിന്ന് പുറത്തിറക്കാന്‍ സാധിച്ചു വെന്നും. തീപ്പൊരി ഉണ്ടാവാനുള്ള കാരണം എന്താണെന്ന് പരിശോധിക്കുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

ഇന്നലെ ഉണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്. ഇന്നലെ ഉച്ചക്ക് ന്യൂഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനം കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വാല്‍ ഭാഗം റണ്‍വേയിലിടിച്ച് അപകടമുണ്ടായിരുന്നു. ഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയ എഐ 2651 എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

Content Highlights:
An Air India flight bound for Delhi from Bengaluru made an emergency landing at Delhi airport after sparks were detected in one of its engines. The timely landing of flight AI2802 prevented a major disaster, and all passengers and crew members were evacuated safely without any injuries. This incident occurred shortly after another Air India flight, AI2651, experienced a tail strike while landing at Kempegowda International Airport in Bengaluru. Air India authorities have initiated an investigation into the exact cause of the engine sparks.

Latest