Connect with us

Kerala

മാനന്തവാടി പയ്യമ്പള്ളിയില്‍ വയോധിക സ്വയം വെട്ടിമരിച്ചു

വാര്‍ധക്യ സഹജമായ അസുഖങ്ങളും മാനസിക ബുദ്ധിമുട്ടുകളുമുള്ള വ്യക്തിയായിരുന്നു മേരി

Published

|

Last Updated

മാനന്തവാടി|മാനന്തവാടി പയ്യമ്പള്ളിയില്‍ വയോധിക സ്വയം വെട്ടി മരിച്ചു. മുട്ടന്‍കര പൂവ്വത്തിങ്കല്‍ ചാക്കോയുടെ ഭാര്യ മേരി (67) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. ഭര്‍ത്താവ് ചാക്കോ പള്ളിയില്‍ പോയി തിരികെ വന്നപ്പോള്‍ വീടിന്റെ ഇരു വാതിലുകളും അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനാല്‍ അയല്‍ വാസികളെ വിവരമറിയിച്ച് പിന്‍വശത്തെ വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് മുറിവേറ്റ് കിടക്കുന്ന നിലയില്‍ മേരിയെ കണ്ടത്.

ഇടത് കൈയും കാലും സ്വയം വെട്ടിമുറിച്ച നിലയിലായിരുന്നു. ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളും മാനസിക ബുദ്ധിമുട്ടുകളും ഉള്ള വ്യക്തിയായിരുന്നു മേരി. മാനന്തവാടി പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്. മക്കള്‍: പരേതനായ ഷാജി, സന്തോഷ്, സംഗീത. സംസ്‌കാരം പിന്നീട് പടമല സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ നടക്കും.

 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

Latest