Kerala
പ്രഭാത നടത്തത്തിനിടെ വയോധികന്‍ വാഹനം ഇടിച്ച് മരിച്ച സംഭവം; ഒളിവിലായിരുന്ന പ്രതി പിടിയില്‍
അപകട ശേഷം ഡ്രൈവര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി റോഡില്‍ വീണുകിടക്കുന്നയാളുടെ അടുത്തുചെന്നു നോക്കിയശേഷമാണ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്.

കൊച്ചി | ആലുവയില്‍ പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ചു വയോധികന്‍ മരിച്ച സംഭവത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ പിടിയില്‍. പാഴ്സല്‍ സ്ഥാപനത്തിലെ പിക്കപ്പ് വാന്‍ ഡ്രൈവര്‍ റാന്നി പുത്തൂര്‍ വീട്ടില്‍ എബ്രഹാം (30)ആണ് അറസ്റ്റിലായത്. സംഭവ ശേഷം വൈറ്റിലയില്‍ സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു പ്രതി.
ചൊവ്വാഴ്ച പുലര്‍ച്ചെ 5.15നായിരുന്നുഅപകടം. ആലുവ മുനിസിപ്പല്‍ പാര്‍ക്കിനു സമീപം താമസിക്കുന്ന തളിയത്ത് ബോബി ജോര്‍ജ് (74) പആണ് മരിച്ചത്. അപകട ശേഷം ഡ്രൈവര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി റോഡില്‍ വീണുകിടക്കുന്നയാളുടെ അടുത്തുചെന്നു നോക്കിയശേഷമാണ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
---- facebook comment plugin here -----