governor
എലത്തൂര്‍ ട്രെയിന്‍ ആക്രമണം ഭീകരവാദ ആക്രമണമാണോ എന്ന് കണ്ടെത്തണം: ഗവര്‍ണര്‍
റെയില്‍വേ സ്റ്റേഷന്‍, എയര്‍ പോര്‍ട്ട് എന്നിവിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോഴിക്കോട് | എലത്തൂര്‍ ട്രെയിനില്‍ ഉണ്ടായത് ഭീകരവാദ ആക്രമണമാണോ എന്ന് കണ്ടെത്തണമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
ഇതുസംബന്ധിച്ച് അന്വേഷണം നന്നായി നടക്കട്ടെ. റെയില്‍വേ സ്റ്റേഷന്‍, എയര്‍ പോര്‍ട്ട് എന്നിവിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ ക്രിസ്ത്യന്‍ ദേവാലയ സന്ദര്‍ശനം, രാജ്യത്തലവന്‍ എന്ന നിലയില്‍ ക്രൈസ്തവ ജനതയില്‍ ആത്മവിശ്വാസം നല്‍കാനെന്നു ഗവര്‍ണര്‍ പറഞ്ഞു. താന്‍ എല്ലാ ദേവാലയങ്ങളിലും പോകുന്നുണ്ട്. എല്ലാ വിശ്വാസങ്ങളും മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----