Connect with us

football

ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് പതിനെട്ടുകാരന്‍ മരിച്ചു

Published

|

Last Updated

ചങ്ങരംകുളം | ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ പതിനെട്ടുകാരന്‍ മരിച്ചു. ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശി ചോലയില്‍ കബീറിന്റെ മകന്‍ നിസാമുദ്ദീന്‍ (18) ആണ് മരിച്ചത്. കൊളത്തര സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.

ഇന്ന് രാവിലെ ആറോടെയാണ് സംഭവം. കൂട്ടുകാരോടൊപ്പം കൊഴിക്കര മൈതാനത്ത് കളിക്കുന്നതിനിടെയാണ് നിസാമുദ്ദീന്‍ കുഴഞ്ഞു വീണത്. സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

 

Latest