Connect with us

National

ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം

നിയന്ത്രണം വിട്ട ബസ് നൂറടിയോളം താഴ്ചയിലേക്കു മറിയുകയായിരുന്നു

Published

|

Last Updated

ഷിംല |  ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ ബസ് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് നൂറടിയോളം താഴ്ചയിലേക്കു മറിയുകയായിരുന്നു. നാല് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപേരാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. അപകടത്തില്‍ 21 പേര്‍ക്കു പരുക്കേറ്റു. മാണ്ഡിയിലെ സാര്‍കാഗട്ടില്‍ നിന്ന് ദുര്‍ഗാപുരിലേക്കു പോവുകയായിരുന്ന ബസില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ 29 യാത്രക്കാരാണ് ഉണ്ടായിരുന്നത്.പരുക്കേറ്റവരെ സര്‍കാഖട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 

Latest